വിസ കാര്‍ഡ്: കേരളത്തില്‍ വിപുലമാക്കുന്നു
കൊച്ചി: വിസ കാര്‍ഡുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം കേരളത്തില്‍ വ്യാപകമാക്കുന്നു. തൃശൂര്‍, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ വിസ കാര്‍ഡ് സ്വീകരിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ എണ്ണം കൂട്ടും.
വിസ ഇന്റര്‍നാഷണലും എച്ച്ഡിഎഫ്സി ബാങ്കുമാണ് കേരളത്തില്‍ വിസ കാര്‍ഡുകള്‍ വ്യാപകമാക്കാനുള്ള സംരംഭത്തിന് പിന്നില്‍. വിസ കാര്‍ഡ് സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 1500 ആക്കുമെന്ന് വിസാ ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യാ കണ്‍ട്രി മാനേജര്‍ സന്തനു മുഖര്‍ജി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ തന്നെ ഒന്നേകാല്‍ ലക്ഷം വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. വിസ കാര്‍ഡ് വിപുലമാക്കുന്നതിന്റെ ഭാഗമായി വിഎസ്എന്‍എല്‍, വൈദ്യുതി ബോര്‍ഡ് എന്നിവയുമായി ചര്‍ച്ച നടത്തുമെന്നും സന്തനു മുഖര്‍ജി പറഞ്ഞു.
വിസ കാര്‍ഡ് സ്വീകരിക്കുന്നതിനുള്ള ടെര്‍മിനലുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്കുക, കാര്‍ഡുടമകള്‍ക്ക് ആനുകൂല്യങ്ങളും സമ്മാനങ്ങളും നല്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ടെലിഫോണ്‍, ആശുപത്രി, പെട്രോള്‍പമ്പ് തുടങ്ങിയവയുടെ ബില്ലുകള്‍ അടയ്ക്കുന്നതിനുള്ളസൗകര്യവും വിസ ഇന്റര്‍നാഷണനുമായി സഹകരിച്ച് ബാങ്ക് തയ്യാറാക്കുന്നുണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റീട്ടെയില്‍ ബ്രാഞ്ച് ബാങ്കിങ് ആന്റ് ക്രെഡിറ്റ് കാര്‍ഡ് വിഭാഗം കണ്‍ട്രി ഹെഡ് ഉടമ ഉമാ കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications