സിപിഎം: സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നാലാം ദിവസമായ മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം 80 ഭേദഗതികളോടെ വ്യാഴാഴ്ച രാത്രി അംഗീകരിച്ചു.
സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചര്‍ച്ച നടക്കും. അടുത്ത മൂന്ന് വര്‍ഷം പാര്‍ട്ടിയും പോഷക സംഘടനകളും ശക്തിപ്പെടുത്താനായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പാര്‍ട്ടിയ്ക്ക് വന്ന വീഴ്ചകളെ പറ്റിയും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 24 ഞായറാഴ്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത്.












Click it and Unblock the Notifications