പോട്ടോ: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കും
ദില്ലി: ഭീകര പ്രവര്‍ത്തന നിരോധന ബില്‍ (പോട്ടോ) പാസാക്കാനായി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം മാര്‍ച്ച് 26ന് വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ബില്‍ പാസാക്കുന്നതിനായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്തത്. 1961ല്‍ സ്ത്രീധന നിരോധന ബില്‍ പാസാക്കുന്നതിനും 1978ല്‍ ബാങ്കിംഗ് സര്‍വീസ് കമ്മിഷന്‍ റദ്ദുചെയ്യല്‍ ബില്‍ പാസാക്കുന്നതിനുമായിരുന്നു അത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും കൂടി 782 അംഗങ്ങളാണുള്ളത്. ബിഎസ്പിയും തൃണമൂല്‍ കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചതു പോലെ സംയുക്ത സമ്മേളനം ബഹിഷ്കരിക്കുകയാണെങ്കില്‍ 750 അംഗങ്ങളാണ് സംയുക്ത സമ്മേളനത്തിലുണ്ടാവുക. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച എഐഡിഎംകെയുടെയും എന്‍സിപിയുടെയും പിന്തുണ കൂടിയാവുമ്പോള്‍ 424 വോട്ട് ബില്ലിന് അനുകൂലമായി ലഭിക്കുമെന്നാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. ബില്‍ പാസാവുന്നതിന് 380 വോട്ട് മതിയാവും.
അതേ സമയം ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് നിര്‍ഭാഗ്യകരമായ നടപടിയാണെന്നും അത് രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഒരു ധ്രുവീകരണം ഉണ്ടാക്കാനാണ് കാരണമാവുകയെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications