കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീമൂലം, നാഷണല്‍ ക്ലബുകള്‍ കണ്ടുകെട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിലേക്ക് പാട്ടക്കുടിശ്ശിക അടയ്ക്കാനുള്ള രണ്ട് ക്ലബുകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി.

പാട്ടകുടിശ്ശികയായി മൂന്നു കോടി അടയ്ക്കാനുള്ള തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ് , നാഷണല്‍ ക്ലബ് എന്നിവയാണ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് റവന്യൂ അധികൃതര്‍ കണ്ടുകെട്ടിയത്.

വരുമാനമില്ലാത്തതിനാല്‍ ഇത്രയും വലിയ പാട്ടക്കുടിശ്ശിക അടയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്ലബ് ഭാരവാഹികള്‍. ഈ രണ്ടു ക്ലബുകളും വര്‍ഷങ്ങളായി പാട്ടപണം നല്കാറില്ല. അതേ സമയം ആയിരങ്ങള്‍ പ്രതിദിന വരുമാനമുള്ള ക്ലബുകള്‍ പോലും സര്‍ക്കാരിനു നല്കാനുള്ള പാട്ടക്കുടിശ്ശികയില്‍ വീഴ്ചവരുത്തുന്നതായി റവന്യൂഉദ്യോഗസ്ഥര്‍ പറയുന്നു.

പലതവണ പാട്ടപണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബുകള്‍ക്ക് കത്ത് അയച്ചിട്ടും യാതൊരു മറുപടിയും നല്‍കിയിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു. നിയമപരമായ എല്ലാ നടപടിയും നടത്തിയതിന് ശേഷമാണ് ജപ്തി നടപ്പാക്കിയതെന്നും ഉദ്വോഗസ്ഥര്‍ വ്യക്തമാക്കി.

വരുംദിവസങ്ങളില്‍ പാട്ടക്കുടിശ്ശികയുള്ള മറ്റു സ്ഥാപനങ്ങളും സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നറിയുന്നു. സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി റവന്യൂ വരുമാനം കൂട്ടാനുള്ള സര്‍ക്കാരിന്റെ തീവ്രശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഈ രണ്ടുക്ലബുകളും അംഗങ്ങളുടെ വിനോദത്തിനായാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. ഭക്ഷണശാലകള്‍, ബാറുകള്‍, ടെന്നീസ് കോര്‍ട്ടുകള്‍ എന്നിവ ക്ലബുകളിലുണ്ട്. ക്ലബുകള്‍ തന്നെ കല്ല്യാണ മണ്ഡപങ്ങളും നടത്തുന്നുണ്ട്. കല്ല്യാണമണ്ഡപങ്ങളും ഹാളുകളും ക്ലബുകള്‍ വാടകയ്ക്ക് കൊടുക്കാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X