എസ്കോടെല്‍ എയര്‍ടൈം നിരക്ക് കുറച്ചു
കൊച്ചി: പോസ്റ് പെയിഡ് വരിക്കാര്‍ക്ക് ആകര്‍ഷകമായ നിരക്കുകളുമായി എസ്കോട്ടെല്‍ റൈറ്റ് പ്ലാന്‍ എന്ന പുതിയ പദ്ധതി കൊണ്ടുവരുന്നു. ഇതുപ്രകാരം മിനിട്ടിന് രണ്ടുരൂപ എന്ന ഫ്ലാറ്റ് എയര്‍ടൈം നിരക്കായിരിക്കും.
ഈ പദ്ധതിയില്‍ 250 രൂപയാണ് പ്രതിമാസ വരിസംഖ്യ. മാസത്തില്‍ 99 രൂപയ്ക്ക് സിഎല്‍ഐ സൗകര്യവും ലഭിക്കും.
റൈറ്റ് പ്ലാന്‍ പദ്ധതി പ്രകാരം മൊബൈല്‍ ടു മൊബൈല്‍ ഔട്ട്ഗോയിംഗ് കോളുകള്‍ സൗജന്യമാണ്. തിരഞ്ഞെടുത്ത ഏതെങ്കിലും രണ്ട് നമ്പരുകളിലേക്ക് കോളുകള്‍ക്ക് എയര്‍ടൈം നിരക്കിന് 1.25 രൂപയായിരിക്കും.
പുതിയ സ്മാര്‍ട്ട് ഫോണ്‍ വരിക്കാര്‍ക്ക് വേനല്‍കാല ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് പ്രതിമാസ വരിസംഖ്യയില്ലാതെ ഹാപ്പി അവേഴ്സ് പ്ലാന്‍ ലഭിക്കും. 1260 രൂപയാണ് സ്മാര്‍ട്ട് ഫോണ്‍ കണക്ഷന് നല്‍കേണ്ടത്. 1000 രൂപ സെക്യൂരിറ്റി നിക്ഷേപമായും നല്‍കണം.












Click it and Unblock the Notifications