കോട്ടയം മാര്‍ക്കറ്റില്‍ തീപിടിത്തം
കോട്ടയം: എംഎല്‍ റോഡില്‍ പഴയ മത്സ്യമാര്‍ക്കറ്റിനടുത്ത് തീപ്പിടിത്തമുണ്ടായി. മൂന്നു കടകള്‍ കത്തിനശിച്ചു. മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെയായിരുന്നു തീപിടിത്തം.
എയ്ഞ്ചല്‍ കോഫി, വിജയ കോഫി, ജോര്‍ജ്ജ് ആന്‍ഡ് കമ്പനി എന്നീ കടകളാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് തീ കണ്ടത്. ആത്യം നേരിയതോതില്‍ പുകയുയരുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഒരു കടയുടെ ഉള്ളില്‍ തീ കത്തുന്നത് കണ്ടത്.
ഫയര്‍ഫോഴ്സിലെ മൂന്നു യൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്. തീപിടിച്ച കടകളിലെ സാധനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി കത്തിനശിച്ചു.












Click it and Unblock the Notifications