കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി-കുവൈത്ത് വിമാനം 24 മുതല്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കുവൈത്ത് എയര്‍വെയ്സ് കുവൈത്തില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കും. മാര്‍ച്ച് 24 ഞായറാഴ്ചയാണ് സര്‍വീസ് ആരംഭിക്കുന്നത്.

ഞായര്‍, ചൊവ, വ്യാഴം ദിവസങ്ങളില്‍ നിന്ന് വിമാനം കുവൈത്തില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് തിരിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരികെ പുറപ്പെടും. രാത്രി 11ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.10ന് നെടുമ്പാശേരിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 10 മണിക്ക് കുവൈത്തിലെത്തും.

ജിദ്ദയില്‍ നിന്നും ദമാമില്‍ നിന്നും റിയാദില്‍ നിന്നും ഈ വിമാനത്തിന് കണക്ഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വിദേശ വിമാനക്കമ്പനിയാണ് കുവൈത്ത് എയര്‍വെയ്സ്. ഒമാന്‍ എയര്‍ നേരത്തെ സര്‍വീസ് നടത്തുന്നുണ്ട്. കുവൈത്ത് എയര്‍വെയ്സ് നിലവില്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X