കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രി ഫീസ് കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും ഫീസ് നിരക്ക് കുറച്ചു. മാര്‍ച്ച് 23 ശനിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിസഭയുടെ അനുവാദം കിട്ടും എന്ന പ്രതീക്ഷയോടെ മാര്‍ച്ച് 23 ശനിയാഴ്ചമുതല്‍ തന്നെ ഇത് നടപ്പില്‍ വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വികലാംഗരെ ഫീസില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി. 1500 രൂപ പ്രതിമാസ വരുമാനമുള്ള ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ചികിത്സ സൗജന്യമാക്കി. ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് ഡയാലിസിസിനുള്ള നിരക്ക് 600 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒരു തീവ്രപരിചരണവിഭാഗം സ്ഥാപിക്കും. ഇതിനായി കേരളാ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 40 ലക്ഷം രൂപയും ഇപ്പോള്‍ അമേരിക്കയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ഡോക്ടര്‍ 30 ലക്ഷം രൂപയും നല്കാമെന്നേറ്റിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്സും എസ്ബിടിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X