ആശുപത്രി സേവനനിരക്കുകള്‍ കൂട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ പരിശോധനാ നിരക്കുകള്‍ കൂട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
400 ഇനങ്ങള്‍ക്കാണ് ഫീസ് ചുമത്തിയത്. ദന്തസംരക്ഷണ വിഭാഗത്തില്‍ കുട്ടികളുടെ പല്ല് എടുക്കുന്നതിനു മാത്രം സൗജനൃം നല്‍കി. പ്രസവത്തിനും രക്തം കൊടുക്കാനും 60 രൂപയാണ് ഫീസ്.
പഞ്ഞിവെച്ചു കെട്ടുന്നതിനും വരാന്തയില്‍ കിടക്കുന്നതിനും മൃതദേഹം മോര്‍ച്ചറിയില്‍ വെക്കുന്നതിനും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ക്ക് സ്വകാര്യ ലാബുകളേക്കാള്‍ ഉയര്‍ന്ന ഫീസാണ് ചില ഇനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നീരുകുത്തിയെടുത്ത് അതിലെ പഞ്ചസാരയുടെ തോത് പരിശോധിക്കുന്നതിന് കേവലം രണ്ടുരൂപയാണ് ചെലവുവരുന്നത്. എന്നാല്‍ ഈ പരിശോധനയ്ക്ക് (സി.എസ്.എഫ്) സര്‍ക്കാര്‍ ആസ്പത്രികളില്‍ 18രൂപയാണ് ഈടാക്കുന്നത്.
വിവിധ ഫീസുകള്‍
അഡ്മിഷന്‍/ഡിസ്ചാര്‍ജ് സര്‍ടിഫിക്കറ്റ് 10രൂപ
പോസ്റ്മോര്‍ട്ടം സര്‍ടിഫിക്കറ്റ്150രൂപ
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പ്രതിദിനം 150രൂപ
രക്തംകൊടുക്കല്‍ 80രൂപ
പ്രസവം 60രൂപ
സിസേറിയന്‍ 120രൂപ
തിമിര ശസ്ത്രക്രിയ 600രൂപ
ഡയാലിസിസ് 600രൂപ
ഐ.സി.യൂണിറ്റ് ചാര്‍ജ് പ്രതിദിനം 80രൂപ












Click it and Unblock the Notifications