താലൂക്കുകളിലും വയര്‍ലെസ് ഫോണുകള്‍
തിരുവനന്തപുരം: വയര്‍ലെസ് ടെലിഫോണുകള്‍ കേരളത്തില്‍ താലൂക്ക് തലങ്ങളിലും സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലാണ് ബിഎസ്എന്‍എല്‍ വയര്‍ലെസ് ഫോണിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്.
ഇവിടെ വയര്‍ലെസ് ഫോണ്‍സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓരോ താലൂക്കിലും 500 വയര്‍ലെസ് ഫോണ്‍ കണക്ഷനുകള്‍ നല്കും.
ഇവിടേക്കുള്ള ഫോണ്‍കണക്ഷന്‍ വക്കം, പ്ലൂമൂട്ടുകട, പോങ്ങുമൂട്, പൊയ്ക്കാമുക്ക്, നഗരൂര്‍ എന്നിവിടങ്ങളിലെ എക്സ്ചേഞ്ചുകളില്‍ നിന്നുമാണ് നല്കുക. വിതുര, പെരിങ്ങമല, എലവുപാലം എക്സ്സര്‍വീസ് മെന്‍ കോളനി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ നിന്നും ഫോണ്‍കണക്ഷനുകള്‍ നല്കും.
നിലവില്‍ പുതിയ ഫോണ്‍കണക്ഷനുകള്‍ കാത്തിരിക്കുന്നവര്‍ക്ക് വയര്‍ലെസ് ഫോണ്‍കണക്ഷന്‍ ലഭിക്കണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്കണം. മാറ്റത്തിന് അപേക്ഷിക്കാനുള്ള ഫാറം ലഭിക്കാന്‍ ഒരാഴ്ചയ്ക്കകം ടെലിഫോണ്‍ എക്സ്ചേഞ്ചിലോ സബ് ഡിവിഷണല്‍ ഓഫീസുകളിലോ എത്തണം.
ഇതിന് പ്രത്യേക രജിസ്ട്രേഷന്‍ ഫീസ് വേണ്ട. വയര്‍ലെസ്ഉപകരണത്തിനുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തുകയെന്ന നിലയില്‍ 20 രൂപ അധികം ഈടാക്കും. ഫോണ്‍വാടകനിരക്കിലും വിളിക്കുന്നതിനുള്ള നിരക്കിലും മാറ്റമില്ല.












Click it and Unblock the Notifications