കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസ്: പിണറായിക്ക് ഓര്‍മ്മപ്പിശക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇഎംഎസിനെക്കുറിച്ചുള്ള പിണറായിയുടെ ഓര്‍മ്മക്കുറിപ്പില്‍ തെറ്റ്പറ്റി. പിണറായി വിജയന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ഇഎംഎസ് അനുസ്മരണലേഖനത്തിലാണ് ഈ പിശക്.

ഇഎംഎസില്ലാത്ത ആദ്യത്തെ പാര്‍ട്ടികോണ്‍ഗ്രസ്സാണ് ഹൈദരാബാദിലേതെന്ന് പിണറായി വിജയന്‍ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദിലേത് ഇഎംഎസില്ലാത്ത രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ്.

ഇഎംഎസിന്റെ വേര്‍പാടിന് ശേഷം ആദ്യം നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. ഈ കൊല്‍ക്കത്ത കോണ്‍ഗ്രസിലാണ് പിണറായി കേന്ദ്രകമ്മിറ്റിയലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി ഈയിടെ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട പിണറായി വരുത്തിയ ഈ തെറ്റ് പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മാപ്പുകൊടുക്കാവുന്ന തെറ്റല്ല പാര്‍ട്ടി സെക്രട്ടറിയുടെ ഈ മറവിയെന്ന് ഇഎംഎസ് അനുഭാവികളായ പാര്‍ട്ടിയിലെ തലനരച്ചവര്‍ അടക്കം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X