ഈഴവന്‍ പിവിസിയാകുന്നത് തടയാന്‍ ശ്രമം
കൊല്ലം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി ഒരു ഈഴവസമുദായക്കാരന്‍ നിയമിതനാവുന്നത് തടയാന്‍ രാജ്ഭവനില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
2001 മാര്‍ച്ചില്‍ കൊച്ചി സര്‍വകലാശാല പിവിസിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ നായര്‍ വിസിയായി നിയമിതനായതോടെയാണ് പിവിസി സ്ഥാനത്ത് ഒഴിവുവന്നത്. നേരത്തെ പിവിസി സ്ഥാനത്തേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിച്ച പേര് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് തള്ളിക്കളഞ്ഞിരുന്നു.
പിവിസി സ്ഥാനത്തേക്ക് ഇപ്പോള്‍ രണ്ടു പേരുകളാണ് നിര്‍ദേശിക്കുന്നത്. കൊച്ചി സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റി തലവനും സിന്റിക്കേറ്റ് അംഗവുമായ ഡോ. രാജസേനനാണ് ഇവരില്‍ ഒരാള്‍. നേരത്തെ ഗവര്‍ണര്‍ തള്ളിയ പേരാണ് രണ്ടാമത്തെ പേരായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഈഴവനായ ഡോ. രാജസേനന്‍ പിവിസിയാകുന്നത് തടയാന്‍ മൂന്നാമതൊരാളുടെ പേര് നിര്‍ദേശിക്കാനൊരുങ്ങുകയാണ് രാജ്ഭവനിലെ ലോബി.
അടുത്ത ഗവര്‍ണര്‍ നിയമിതനാവുന്നതുവരെ നിയമനം നീട്ടികൊണ്ടുപോവാനാണ് ഈ ലോബി ശ്രമിക്കുന്നതെന്ന് നടേശന്‍ ആരോപിച്ചു.












Click it and Unblock the Notifications