യൂത്ത് കോണ്‍. : തീരുമാനം ഹൈക്കമാന്റിന്
ദില്ലി: യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പുന:സംഘടന സംബന്ധിച്ച് എഐസിസി നേതാക്കളുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി. മാര്‍ച്ച് 22 വെള്ളിയാഴ്ച ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ അനൗദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടായതായി അറിയുന്നു.
ചര്‍ച്ച പ്രകാരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഐഗ്രൂപ്പിനും കെഎസ്യു പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനും ലഭിക്കും. യഥാക്രമം ഷക്കീര്‍ ഹുസൈനും നസീറും ഈ സ്ഥാനങ്ങളിലേക്ക് വരുമെന്നും കരുതുന്നു. ഭാരവാഹികള്‍ സംബന്ധിച്ച തീരുമാനം ഹൈക്കമാന്റ് പ്രഖ്യാപിക്കും.
എഐസിസി നേതാക്കളായ ഗുലാംനബി ആസാദ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുമായി കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ച നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധിയില്‍ ഇളവുവരുത്തുന്ന പ്രശ്നമില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. 35 വയസ്സാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ പ്രായപരിധി.












Click it and Unblock the Notifications