പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനായി മുഷറഫ്
ഇസ്ലാമബാദ്: പാകിസ്താന്‍ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് ജനറല്‍ പര്‍വേസ് മുഷാറഫ്.
രാഷ്ട്രീയക്കാരുടെ ഇടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ മുഷറഫ് ശ്രമിയ്ക്കുകയാണെന്ന് പാകിസ്താന്‍ പത്രമായ ദി ന്യൂസ് പറയുന്നു. രാഷ്ട്രീയക്കാരുടെ പിന്‍തുണ പിടിച്ചുപറ്റാനായി വിവിധ കക്ഷിനേതാക്കളുമായി നിരന്തരം കൂടികാഴ്ച നടത്തുകയാണ് ജനറല്‍ മുഷാറഫ്. മാര്‍ച്ച് 21 വ്യാഴാഴ്ച മാത്രം മുഷാറഫ് പത്ത് രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇങ്ങനെ അഭിപ്രായ വോട്ടെടുപ്പ് നടത്തി അതില്‍ വിജയിച്ചാല്‍ തിരഞ്ഞെടുപ്പ് വിജയം അനായാസമാവുമെന്നാണ് മുഷാറഫിന്റെ കണക്ക് കൂട്ടല്‍.
മേയ് മൂന്നാം വാരം അഭിപ്രായ പരിശോധന നടത്താനാണ് മുഷാറഫ് ഉദ്ദേശിയ്ക്കുന്നത്. 2002 ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.












Click it and Unblock the Notifications