ഗുജറാത്ത് കലാപത്തിനു പിന്നില്‍ പാകിസ്താന്‍
ഹൈദരാബാദ്: ഗുജറാത്തിലെ വര്‍ീയ കലാപത്തിനു പിന്നില്‍ പാകിസ്താനാണെന്ന് കേന്ദ്രമന്ത്രി എല്‍ കെ അദ്വാനി ആരോപിച്ചു.
ഇന്ത്യയില്‍ വര്‍ീയ വിദ്വേഷവും കലാപവും ഉണ്ടാക്കാന്‍ നിരന്തരം പാകിസ്താന്‍ ശ്രമിയ്ക്കുകയാണ്. ഇക്കാരണത്താല്‍ പാകിസ്താന്‍ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ടിരിയ്ക്കുകയാണ്. പാകിസ്താന്റെ കുതന്ത്രങ്ങളില്‍ പെടാതിരിയ്ക്കാന്‍ ഓരോപൗരനും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
പാകിസ്താന്‍ ഇന്ത്യയ്കെതിരെ നടത്തുന്ന രഹസ്യ യുദ്ധത്തിലും പരാജയപ്പെട്ടിരിയ്ക്കുകയാണ്. ഇതാണ് ഇന്ത്യയില്‍ വര്‍ീയ വികാരം കുത്തിപൊക്കി കലാപമുണ്ടാക്കാനുള്ള പാകിസ്താന്റെ ശ്രമത്തിനുപിന്നിലെ വികാരം. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ വര്‍ീയ കലാപം ഇല്ലാതിരുന്നത് പാകിസ്താന് സഹിയ്ക്കാനാവാത്ത കാര്യമാണ്.
ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കാതെ പാകിസ്താനോടുള്ള നയത്തില്‍ മാറ്റം വരുത്തുന്ന പ്രശ്നമേയില്ലെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications