ഗുജറാത്തില്‍ പൊലീസ് വെടിവെപ്പ്, ഒരു മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടി മരിച്ചു.
അഹമ്മദാബാദിലെ ഗോതിപുരിലാണ് മാര്‍ച്ച് 22 വെള്ളിയാഴ്ച രാത്രി പൊലീസ് വെടിവെപ്പ് നടത്തിയത്.
ഗുജറാത്തിലെ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ തുടരുകയാണ്. അഹമ്മദാബാദ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കാലുപുര്‍, ധരൈപുര്‍, കരഞ്ജ്, ഷാപുര്‍ എന്നിവിടങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
പലയിടത്തും വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീവെച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.












Click it and Unblock the Notifications