കാമുകനോടൊപ്പം കടന്ന കുവൈത്തി യുവതി പിടിയില്‍
ചെന്നൈ: കാമുകനോടൊപ്പം കൃത്രിമം കാട്ടിയ പാസ്പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ കുവൈത്തി യുവതി അധികൃതരുടെ പിടിയിലായി. സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചാല്‍ കടുത്ത ശിക്ഷയ്ക്ക് വിധിക്കപ്പെടാവുന്ന യുവതി ഇപ്പോള്‍ എമിഗ്രേഷന്‍ അധികൃതരുടെ കനിവിനായി യാചിക്കുകയാണ്.
ദലാല്‍ ആസ്മി എന്ന കുവൈത്തി യുവതി ആന്ധ്ര സ്വദേശിയായ കാമുകന്‍ കാദര്‍ പാഷയോടൊപ്പമാണ് ഇന്ത്യയിലെത്തിയത്. തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ പാസ്പോര്‍ട്ടില്‍ തന്റെ ഫോട്ടോ ഒട്ടിച്ച് കൃത്രിമം കാട്ടിയാണ് ദലാല്‍ ആസ്മി കാമുകനോടൊപ്പം ഇന്ത്യയിലെത്തിയത്.
ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ദലാല്‍ ആസ്മിയെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. വ്യാജ പാസ്പോര്‍ട്ടുമായി എത്തുന്നവരെ ഉടന്‍ അവരുടെ രാജ്യത്തേക്ക് തിരച്ചയക്കുകയാണ് പതിവ്. നാട്ടിലേക്ക് തിരിച്ചയച്ചാല്‍ തന്റെ ജീവിതം ദുരിതമയമാവുമെന്ന് ദലാല്‍ ആസ്മി കണ്ണീര്‍ വാര്‍ത്തു പറഞ്ഞപ്പോള്‍ അത്തരമൊരു തീരുമാനം ഉടന്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തീരുമാനം വിട്ടിരിക്കുകയാണ്.
കമാല്‍ പാഷ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുടെ മകളാണ് ദലാല്‍ ആസ്മി. തങ്ങളുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാലാണ് ആസ്മി കമാലിനോടൊപ്പം ഇന്ത്യയിലേക്ക് കടന്നത്.












Click it and Unblock the Notifications