സംയുക്ത സമ്മേളനം: തൃണമൂല്‍ പങ്കെടുക്കില്ല
ദില്ലി: പോട്ടോ നിയമമാക്കുന്നതിനായി ചേരുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല.
പോട്ടോ സംബന്ധിച്ച് തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടിയുടെ ലോക്സഭാ ചീഫ് വിപ്പ് സുദിപ് ഭട്ടാചാര്യ അറിയിച്ചു.
പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22 വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിനു ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും പങ്കെടുത്തിരുന്നു. ലോക്സഭയില്‍ ഒമ്പത് അംഗങ്ങളുണ്ട് തൃണമൂല്‍ കോണ്‍ഗ്രസിന്. രാജ്യസഭയില്‍ തൃണമൂലിന്റെ പിന്തുണയുള്ള ഒരു സ്വതന്ത്രനുണ്ട്.


Click it and Unblock the Notifications