റേഷനരിയുടെ വില ഒരു രൂപ കുറച്ചു
ദില്ലി: ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് നല്കുന്ന റേഷനരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് കിലോ ഗ്രാമിന് ഒരു രൂപ കുറച്ചു. മൂന്നു മാസത്തേക്കാണ് വില കുറച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ ഭക്ഷ്യധാന്യ ശേഖരത്തില്‍ 5.8 ടണിന്റെ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് വില താത്കാലികമായി കുറച്ചത്. ഇപ്പോള്‍ കിലോഗ്രാമിന് 8.30 രൂപ വിലയുള്ള റേഷനരി അടുത്ത മൂന്നു മാസം 7.30 രൂപയ്ക്ക് ലഭിക്കും. ഗോതമ്പ് 5.10 രൂപയ്ക്ക് ലഭിക്കും.
ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് നല്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കൂട്ടാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. വിലയില്‍ വ്യത്യാസമില്ല.
കേന്ദ്രശേഖരത്തില്‍ നിന്ന് 10 ലക്ഷം ടണ്‍ അരിയും 50 ലക്ഷം ടണ്‍ ഗോതമ്പും പുറം വിപണിയില്‍ വില്‍ക്കും.












Click it and Unblock the Notifications