Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹായം ലഭിച്ചില്ലെങ്കില്‍ പദ്ധതി വെട്ടിക്കുറയ്ക്കും

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കിന്റെയും മറ്റും സഹായം ലഭിച്ചില്ലെങ്കില്‍ 4025 കോടിയുടെ വാര്‍ഷിക പദ്ധതി വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.

969 കോടിയുടെ സഹായമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചില്ലെങ്കില്‍ പദ്ധതി നടത്തിപ്പിനാവശ്യമായ പണം കണ്ടെത്താന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ഷിക പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ദില്ലയില്‍ നിന്ന് മടങ്ങിയെത്തിയ ആന്റണി മാര്‍ച്ച് 23 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

എഡിബി വായ്പ കിട്ടാന്‍ എല്ലാ തരത്തിലും സാധ്യതയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും കരുതുന്നത്. എഡിബിയുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. വായ്പ കിട്ടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.

ഭരണ പരിഷ്കാരം, ക്ഷേമപദ്ധതികള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ദാരിദ്യ്ര നിര്‍മാര്‍ജനം തുടങ്ങിയവയാണ് വാര്‍ഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഇപ്പോഴുള്ള സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ആന്റണി വ്യക്തമാക്കി. അതേ സമയം ജീവനക്കാരുടെ എണ്ണത്തില്‍ ഘട്ടം ഘട്ടമായി കുറവ് വരുത്തും. ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണം ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഇത് ഇതുവരെ ചില രാഷ്ട്രീയ കക്ഷികള്‍ക്കും ഉദ്വോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും അംഗീകരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+