സാങ്കേതിക വിദ്യാഭ്യാസത്തിന് ലോകബാങ്ക് സഹായം
ദില്ലി: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നതിന് ലോകബാങ്ക് സഹായം നല്‍കും.
തിരുവനന്തപുരം എഞ്ചിനീറിംഗ് കോളജ്, കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് (ആര്‍ ഇ സി) കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.ഇവയ്ക്കു കീഴില്‍ മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തും.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിനും ആര്‍ ഇ സിയ്ക്കും 60 കോടി രൂപ വീതവും മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 12 കോടി വീതവുമാണ് സഹായം നല്‍കുന്നത്.
സംസ്ഥാനത്തെ ആറ് ഡി പി ഇ പി ജില്ലകള്‍ക്ക് 2003 ജൂണ്‍ 20 വരെ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സൂപ്പി അറിയിച്ചു. ഡി പി ഇ പി യുടെ രണ്ടാം ഘട്ടമായ സര്‍വശിക്ഷക് അഭിയാന്‍ നടപ്പാക്കുന്നതിന് 10 കോടി രൂപയും സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
മേഖലകളായി തിരിച്ച് എഞ്ചിനീയറിംഗ് കോളജ് അനുവദിക്കാനുള്ള എഐസിടിയുടെ തീരുമാനം കേരളത്തിന് ദോഷം ചെയ്യും. കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ആ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ എഞ്ചിനീയറിംഗ് കോളജുകളുള്ള കേരളത്തെയും പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications