പരുമല: കോടതിയെ സമീപിക്കും
കൊച്ചി: പരുമലയില്‍ നടന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നിരീക്ഷകന്‍ എന്ന നിലയില്‍ നിന്നും കവിഞ്ഞ് ജസ്റിസ് മാളീമഠ് സ്വീകരിച്ച നടപടികളെ കോടയിയില്‍ ചോദ്യം ചെയ്യുമെന്ന് യാക്കോബായ സഭാ വര്‍ക്കിംഗ് കമ്മിറ്റി അറിയിച്ചു.
സുപ്രിം കോടതി നിയോഗിച്ച നിരീക്ഷകന്‍ മാത്രമാണ് മാളീമഠ്. ഫലപ്രഖ്യാപനം നടത്തിയ നിരീക്ഷകന്‍ നിഷ്പക്ഷനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് കോടതി വിധിയുടെ ലംഘനമാണ്.
ട്രൈബ്യൂണലിനെ നിയമിക്കാന്‍ അധികാരമില്ലാത്ത നിരീക്ഷകന്റെ പ്രഖ്യാപനങ്ങള്‍ക്ക് നിയമസാധുതയില്ല. നിരീക്ഷകന്റെ പ്രവര്‍ത്തനം തുടക്കം മുതലേ പക്ഷപാതപരമായിരുന്നു.
പരുമല അസോസിയേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വാഭാവിക നീതി പോലും ഉറപ്പുവരുത്തിയിട്ടില്ലെന്ന് നിയുക്ത ശ്രേഷ്ഠ കത്തോലിക്ക തോമസ് മാര്‍ ദിവന്നാസിയോസ് ആരോപിച്ചു.












Click it and Unblock the Notifications