സുര്‍ജിത്ത് വീണ്ടും സിപി എം സെക്രട്ടറി
ഹൈദരാബാദ്: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാമത്തെ തവണയാണ് സുര്‍ജിത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും മൂന്നു പുതുമുഖങ്ങളുണ്ട്. കോടിയേരി ബാലകൃഷ്ണന്‍, ജോസഫൈന്‍, എ. വിജയരാഘവന്‍ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.
പതിനേഴംഗ പോളിറ്റ് ബ്യൂറോയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള സത്യനാരായണ മാത്രമാണ് പുതുമുഖം.
പാര്‍ട്ടി കോണ്‍ഗ്രസ് മാര്‍ച്ച് 24 ഞായറാഴ്ച വൈകുന്നേരം സമാപിക്കും.












Click it and Unblock the Notifications