താജ്മഹലിന് കനത്ത കാവല്‍
ആഗ്ര: താജ്മഹലിന്റെ സുരക്ഷയ്ക്കായി പ്രത്യേക സേനയെയും പൊലീസിനെയും നിയോഗിച്ചു. താജ്മഹലടക്കമുള്ള ഇന്ത്യയിലെ ഏതാനും സ്മാരകള്‍ ബോംബ്വച്ച് തകര്‍ക്കുമെന്ന പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ്-എ-മുഹമ്മദിന്റെ ഭീഷണിയെത്തുടര്‍ന്നാണിത്.
മാര്‍ച്ച് 23ന് താജ്മഹലിനു പുറമെ കുത്തബ്മീനാര്‍, ഇന്ത്യാഗേറ്റ്, ചാര്‍മിനാര്‍ എന്നിവ തകര്‍ക്കുമെന്ന ജെയ്ഷ്-എ-മുഹമ്മദിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രവാദികളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ സൈന്യത്തെ നിയോഗിച്ചത്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യത്തെ നിയോഗിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആഗ്ര ഡിവിഷന്‍ കമ്മീഷണര്‍ വി.കെ. ശര്‍മ്മ പറഞ്ഞു.
താജ്മഹല്‍ കാണാനെത്തുന്ന സന്ദര്‍ശകരെയെല്ലാം കര്‍ശനപരിശോധനകള്‍ക്ക് ശേഷമേ കടത്തിവിടുന്നുള്ളൂ.












Click it and Unblock the Notifications