തെഹല്‍ക്ക: ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്യും
ദില്ലി: പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഏപ്രിലില്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വെങ്കടസ്വാമി കമ്മിഷന്‍. ഏപ്രിലില്‍ മൂന്നാമത്തെ ആഴ്ചയില്‍ മന്ത്രി ഫെര്‍ണാണ്ടസിനെ ചോദ്യംചെയ്യുമെന്ന് ജസ്റിസ് കെ. വെങ്കടസ്വാമി കമ്മീഷന്‍ പറഞ്ഞു.
ഒപ്പം മുന്‍ ബിജെപി പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷമണെയും ചോദ്യം ചെയ്യും. എല്ലാവരെയും ചോദ്യം ചെയ്തു കഴിഞ്ഞ ശേഷം മാത്രം ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്താല്‍ മതിയെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ ഫലി നരിമാന്‍ വെങ്കടസ്വാമി കമ്മീഷനോട് അപേക്ഷിച്ചിരുന്നതായും കമ്മീഷന്‍ അറിയിച്ചു.
സമതാപാര്‍ട്ടി പ്രസിഡന്റ് ജയ ജെയ്റ്റ്ലിയെ ചോദ്യം ചെയ്യലിനു വിധേയമാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും ജസ്റിസ് വെങ്കടസ്വാമി പറഞ്ഞു. നേരത്തെ തെഹല്‍ക്കാ ടീമിന്റെ മുമ്പാകെ വച്ച് ജയയെ ക്രോസ് വിസ്താരം നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിനെതിരെ ജയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈയിടെയാണ് വെങ്കടസ്വാമികമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ ആറ് മാസം കൂടി നീട്ടിക്കൊടുത്തത്.












Click it and Unblock the Notifications