കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി: ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൈക്കൂലി കേസില്‍ പൊലീസ് അറസ്റ് ചെയ്ത പാറശാല ഗവര്‍മെന്റ് ആശുപത്രിയിലലെ സര്‍ജന്‍ ഡോ. എം. എന്‍. ശെല്‍വരാജന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

പ്രത്യേക കോടതി ജഡ്ജി എന്‍. കെ. ബാലകൃഷ്ണന്‍ ശെല്‍വരാജനെ റിമാന്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു. വിധി പറയുന്നത് മാര്‍ച്ച് 25ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

1988 ജൂലായ് 22നാണ് ശെല്‍വരാജനെ വിജിലന്‍സ് ഡിവൈഎസ്പി വില്‍സന്‍ കെ. ജോസഫ് അറസ്റ് ചെയ്തത്. പാറശാല സ്വദേശി കാാേവില്‍ വിലയിലെ എസ്. ബിനുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്. ബിനുവിന്റെ വലതുകൈയിലെ മുഴ നീക്കം ചെയ്യുന്നതിന് 250 രൂപ കൈക്കൂലിയായി ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. അടയാളം വെച്ച കറന്‍സി നോട്ടുകള്‍ ബിനുവില്‍ നിന്ന് വാങ്ങുമ്പോഴാണ് പൊലീസ് സര്‍ജനെ അറസ്റ് ചെയ്തത്.

ഗള്‍ഫിലേക്ക് പോയ ബിനുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. സര്‍ജനെ അറസ്റ് ചെയ്ത വില്‍സണ്‍ കെ. ജോസഫ് സ്ഥലംമാറി പോയിരുന്നു. പുതുതായി ചാര്‍ജേറ്റ ഡിവൈഎസ്പി ശ്രീകണ്ഠന്‍ നായര്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം പുതിയ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശെല്‍ലരാജന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X