Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ടിപിസി കേരളത്തിന് ഇനി വൈദ്യുതി നല്‍കില്ല

തിരുവനന്തപുരം: കെ എസ് ഇ ബി നല്‍കാനുള്ള 956 കോടി രൂപയുടെ കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കേരളത്തിന് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

ഇതുസംബന്ധിച്ച് കെ എസ് ഇ ബിയ്ക്ക് എന്‍ ടി പി സി നോട്ടീസ് നല്‍കി. കുടിശിക അടച്ചില്ലെങ്കില്‍ കേരളത്തിനുള്ള വൈദ്യുതി വിഹിതം നിര്‍ത്തിവെയ്ക്കുന്നത് പവര്‍ക്കട്ടിന് വഴിവെക്കും. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷയെയും ഇത് ബാധിക്കും.

പ്രതിമാസം 42 കോടി രൂപ വീതം കോര്‍പ്പറേഷന് കെ എസ് ഇ ബി നല്‍കുന്നുണ്ടെങ്കിലും ഇത് എല്ലാ മാസവും നല്‍കുന്ന വൈദ്യുതിയുടെ വില പോലുമാവുന്നില്ലെന്നാണ് എന്‍ടിപിസി പറയുന്നത്.

343 മെഗാവാട്ട് വൈദ്യുതിയാണ് എന്‍ ടി പി സി കെ എസ് ഇ ബിയ്ക്കു നല്‍കുന്നത്. കേരളത്തിന് ഇപ്പോള്‍ തന്നെ 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. എന്‍ ടി പി സിഇയുടെ വിഹിതം കൂടി ഇല്ലാതാവുന്നതോടെ കെ എസ് ഇ ബി കൂടുതല്‍ പ്രതിസന്ധിയിലാകും. പവര്‍ക്കട്ടിന്റെ സമയ ദൈര്‍ഘ്യം ഇനിയും കൂട്ടാതെ കെ എസ് ഇ ബിയ്ക്ക് വേറെ നിര്‍വാഹമില്ല. ഇപ്പോള്‍ പവര്‍ക്കട്ടില്ലാത്ത കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലകളിലും പവര്‍ക്കട്ട് വ്യാപിപ്പിക്കേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+