കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകരന്‍ വാര്‍ത്താലേഖകരെ കാണുന്നു

  • By Staff
Google Oneindia Malayalam News

കൊളംബോ: ഏപ്രിലില്‍ തമിഴ്പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ വാര്‍ത്താലേഖകരെ കാണുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് വേലുപ്പിള്ള പ്രഭാകരന്‍ പുറത്ത് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്.

മാര്‍ച്ച് 24 ഞായറാഴ്ച എല്‍ടിടിഇ വക്താവ് ആന്റണ്‍ ബാലസിംഗം അറിയിച്ചതാണ് ഇക്കാര്യം. ശ്രീലങ്കയിലെ സമാധാനശ്രമങ്ങളെക്കുറിച്ച് എല്‍ടിടിഇയുടെ നിലപാട് പ്രഭാകരന്‍ തുറന്നുവ്യക്തമാക്കുമെന്നും ബാലിസിംഗം പറഞ്ഞു.

എല്‍ടിടിഇ നിയന്ത്രണത്തിലുള്ള കിള്ളിനൊച്ചിയിലൊ മല്ലവിയിലോ ആയിരിക്കും വാര്‍ത്താസമ്മേളനം. തമിഴ്-സിംഹളാ പുതുവര്‍ഷദിനമായ ഏപ്രില്‍ പകുതിയ്ക്ക് മുമ്പേ ആയിരിക്കും പ്രഭാകരന്‍ വാര്‍ത്താലേഖകരുമായി കൂടിക്കാഴ്ച നടത്തുക.

കഴിഞ്ഞ ഏഴുവര്‍ഷമായി പ്രഭാകരന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും അകന്നു നില്ക്കുകയായിരുന്നു. പ്രഭാകരന്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയിട്ട് 10 വര്‍ഷത്തിലേറെയായി.

ശ്രീലങ്കയിലെ മാത്രമല്ല, വിദേശവാര്‍ത്തലേഖകരെയും ഈ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കും. എല്‍ടിടിഇയുടെ പ്രവര്‍ത്തനം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ഇല്ലാതാക്കുകയാണ് ഈ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X