Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ വീണ്ടും അക്രമം

അഹമ്മദാബാദ്: ഗുജറാത്തില്‍ പലയിടത്തും അക്രമം. അഹമ്മദാബാദിലെ ആറ് പൊലീസ് സ്റേഷന്‍ പരിധിയില്‍ നിലവിലുള്ള കര്‍ഫ്യൂവിനെ അവഗണിച്ചുകൊണ്ടാണ് മാര്‍ച്ച് 25 തിങ്കളാഴ്ച അക്രമം അരങ്ങേറിയത്.

ബറോഡയിലെ സാവാലി ഗ്രാമത്തില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഗ്രാമത്തിലെ ഒരു ആരാധനാലയത്തിന് കേടുവരുത്താന്‍ ശ്രമിച്ച ജനങ്ങളെ പിരിച്ചുവിടാനാണ് പൊലീസ് വെടിവച്ചത്.

മാര്‍ച്ച് 24 ഞായറാഴ്ച ഒരു സ്ത്രീയടക്കം മൂന്നുപേര്‍ കുത്തേറ്റ് മരിച്ചതിനാല്‍ അഹമ്മദാബാദ് നഗരത്തിലെ കര്‍ഫ്യൂവില്‍ ഇളവു വരുത്തില്ലെന്നും പൊലീസ് അറിയിച്ചു. കാലുപൂര്‍, ദരിയാപൂര്‍, ഷാപൂര്‍, കരഞ്ജ്, ഹവേലി, വെജാന്‍പൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ ഉള്ളത്.

പ്രാന്‍തിജ്, ഛോട്ട ഉദയ്പൂര്‍, ജംബുസാര്‍, ബോര്‍സാദ്, മൊദാസ, ഹിമ്മത്നഗര്‍, ബറോ, ബറൂച്ച് നഗരങ്ങളില്‍ കര്‍ഫ്യൂ നിലനില്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+