യാസിന്‍ മാലിക് അറസ്റില്‍
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ വിമോചന മുന്നണി നേതാവ് യാസിന്‍ മാലിക് അറസ്റില്‍. രാജ്ബാഗിലെ ഹുറിയത്ത് കേന്ദ്രത്തില്‍ മാര്‍ച്ച് 25 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് മാലികിനെ പൊലീസ് കസ്റഡിയിലെടുത്തത്.
യാസിന്‍ മാലിക്കിനുളളതെന്നു കരുതുന്ന ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ അറസ്റിലായ യുവതിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരാളും പൊലീസ് പിടിയിലായിട്ടുണ്ട്.
പാക് അധീന കശ്മീരിലെ ഹുറിയത്ത് നേതാവ് അല്‍ത്താഫ് ഖുദാരിയാണ് പണം നല്‍കിയതെന്ന് അറസ്റിലായ യുവതി ഷാഹിയ ബീഗം പൊലീസിന് മൊഴി നല്‍കി. നേപ്പാളിലെ ഹോട്ടലില്‍ വച്ചാണ് പണം നല്‍കിയതത്രേ! എന്നാല്‍ യുവതിയുമായി ഒരു ബന്ധവുമില്ലെന്നാണ് യാസിന്‍ മാലിക്കിന്റെ നിലപാട്.
മാലിക്കിനെ കൊണ്ടുപോയ പൊലീസ് വാഹനത്തിനു നേരെ അദ്ദേഹത്തിന്റെ അനുയായികള്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
അറസ്റിനു മുമ്പ് വാര്‍ത്താ ലേഖകരോട് സംസാരിക്കണമെന്ന മാലിക്കിന്റെ ആവശ്യം പൊലീസ് നിരസിച്ചു.












Click it and Unblock the Notifications