സേനയെ പിന്‍വലിക്കില്ല: വാജ്പേയി
ദില്ലി: അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി. മാര്‍ച്ച് 25 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതസമിതി യോഗം ചേര്‍ന്നാണ് അതിര്‍ത്തിയില്‍ സേനയെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു യുദ്ധത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് എന്തു സ്ഥിതിവിശേഷവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റില്‍ നിന്നും ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതെല്ലാം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു വാജ്പേയിയുടെ മറുപടി. ഗുജറാത്ത് കലാപത്തില്‍ ദേശീയമനുഷ്യാവകാശകമ്മീഷന്റെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications