രാജ്യത്തെ ഏറ്റവും വലിയ കാമ്പസ് പ്രതിമ
കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജ് ഗവേഷണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കാമ്പസ് പ്രതിമ മാര്‍ച്ച് 30ന് രാജ്യത്തിന് സമര്‍പ്പിക്കും.
മുപ്പത് അടി ഉയരമുള്ളതാണ് പ്രതിമ. കുത്തിയിരുന്ന് ഒരു പുസ്തകം ശ്രദ്ധാപൂര്‍വം വായിക്കുന്ന പെണ്‍കുട്ടിയുടെ പ്രതിമയാണ് കാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. 30 അടിയാണ് പ്രതിമയുടെ ഉയരം.
പെണ്‍കുട്ടിയുടെ മടിത്തട്ട് ഒരു സ്റേജാണ്. പ്രതിമയ്ക്കകത്ത് ഒരു ആര്‍ട്ട് ഗാലറിയുണ്ട്.
പ്രതിമ പൂര്‍ത്തിയാക്കാന്‍ 11 വര്‍ഷമെടുത്തുവെന്ന് കാമ്പസ് ഗവേഷണ കേന്ദ്രത്തിന്റെ തലവന്‍ പ്രൊഫ. ടി. ശോഭേന്ദ്രന്‍ പറഞ്ഞു. ആറ് ലക്ഷം രൂപയാണ് പ്രതിമ നിര്‍മാണത്തിന് ചെലവായത്. ആറ് ശില്പികള്‍ ചേര്‍ന്നാണ് പ്രതിമ നിര്‍മിച്ചത്.
ഗുരുവായൂരപ്പന്‍ കോളജ് 125-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.












Click it and Unblock the Notifications