കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹയില്‍ നിന്നുള്ള വിമാനക്കൂലി കുറച്ചു

  • By Staff
Google Oneindia Malayalam News

ദോഹ: ഒമാന്‍ എയര്‍ലൈന്‍സ് ദോഹയില്‍ നിന്ന് നെടുമ്പാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനക്കൂലി കുറച്ചു.

നെടുമ്പാശേരിയിലേക്കും തിരുവനന്തപുരത്തേക്കും ഒറ്റയാത്രയ്ക്ക് 1210 ഖത്തര്‍ റിയാല്‍ ആണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 1420 റിയാലായിരുന്നു. റിട്ടേണ്‍ടിക്കറ്റിന് 2340 റിയാല്‍. നേരത്തെ ഇത് 2490 റിയാല്‍ ആയിരുന്നു.

തിരുവനന്തപുരത്തേക്ക് റിട്ടേണ്‍ ടിക്കറ്റിന് 2265 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 2240 ആയിരുന്നു.

അവധിക്കാലത്ത് കുടുംബാംഗങ്ങളെ ദോഹയിലേക്ക് കൊണ്ടുവരുന്നതിനുള്ള കൂലിയും കുറച്ചു. നെടുമ്പാശേരിയില്‍ നിന്ന് ഒറ്റയാത്ര ടിക്കറ്റിന് 1250 റിയാലും ഒരു വര്‍ഷ കാലാവധിയുള്ള റിട്ടേണ്‍ ടിക്കറ്റിന് 2010 റിയാലും ആണ്. തിരുവനന്തപുരത്തു നിന്ന് ദോഹയിലക്ക് ഒറ്റയാത്രയ്ക്ക് 1200 റിയാലും യാലും ഒരു വര്‍ഷ കാലാവധിയുള്ള റിട്ടേണ്‍ ടിക്കറ്റിന് 2010 റിയാലുമാണ് കൂലി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X