Get Updates
Get notified of breaking news, exclusive insights, and must-see stories!

പോട്ടോ: സംസ്ഥാന നിലപാട് ശരിയല്ല

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്ന് സഹായം കിട്ടുന്നുവെന്നതിന്റെ പേരില്‍ കേന്ദ്രനയങ്ങളെ വിമര്‍ശിക്കാതിരിക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിലപാട് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

പോട്ടോക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തത് ശരിയല്ലെന്ന് കരുണാകരന്‍ പറഞ്ഞു. കല്യാണിക്കുട്ടിയമ്മയുടെ ഒമ്പതാം ചരമ വാര്‍ഷിക ദിനാചരണത്തിനിടയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

പോട്ടോ ഉപയോഗിച്ചൊന്നും വര്‍ഗീയ സംഘര്‍ഷം തടയാനാവില്ല. ഗുജറാത്തില്‍ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ തന്നെ അതിനുദാഹരണം. അടിച്ചമര്‍ത്തുന്ന ഒരു നിയമം നടപ്പിലാക്കാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കുന്നത് അപമാനമാണ്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും പോട്ടോയ്ക്കെതിരായ നീക്കമുണ്ടായില്ല. രാജ്യം വിഷമതയേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴെല്ലാം അതിനെതിരായ നീക്കത്തില്‍ സിപിഎം സഹകരിക്കാറില്ലെന്ന് കരുണാകരന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+