Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചന്‍ നാടകം : പൊലീസുകാര്‍ കുടുങ്ങും

കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യക്കേസിലെ പ്രതി മണിച്ചനെ ചികിത്സയ്ക്കെന്ന പേരില്‍ ആരുമറിയാതെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കേസില്‍ കുറ്റം പൊലീസുകാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം. കൊല്ലം എ.ആര്‍. ക്യാമ്പിലെ അസിസ്റന്റ് സബ്ഇന്‍സ്പെക്ടറും മൂന്നു കോണ്‍സ്റബിള്‍മാരും ഈ രഹസ്യനാടകത്തിന്റെ പേരില്‍ കുടുങ്ങുമെന്ന് കരുതുന്നു.

ലോക്കല്‍ പൊലിസിനെയോ കോടതിയേയോ അറിയിക്കാതെയാണ് കൊല്ലം ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന മണിച്ചനെ കൊല്ലം എ.ആര്‍. ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയില്‍ അധികൃതരും ആശുപത്രി അധികൃതരും ഈ വിവരം രഹസ്യമായി സൂക്ഷിച്ചു.

ചെവി പരിശോധിപ്പിക്കാനെന്ന കാരണം പറഞ്ഞാണ് കൊല്ലത്ത് എസ്എന്‍ഡിപിയോഗം അധികൃതരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യആശുപത്രിയില്‍ മണിച്ചനെ അതീവരഹസ്യമായി പ്രവേശിപ്പിച്ചത്. ചെവിവേദനയുടെ പേരില്‍ വിദഗ്ധചികിത്സവേണമെന്ന ആവശ്യം അവതരിപ്പിച്ചാണ് കോടതിയില്‍ നിന്ന് മണിച്ചന്‍ സ്വകാര്യആശുപത്രിയില്‍ പോകാനുള്ള ഉത്തരവ് സംഘടിപ്പിച്ചത്.

എന്നാല്‍ ചെവിവേദനയുടെ പേരില്‍ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി അനുവാദം നല്കിയിരുന്നില്ല. ഒരു ഇഎന്‍ടി വിദഗ്ധനെക്കൊണ്ട് ചെവി പരിശോധിപ്പിക്കാന്‍ മാത്രമേ കോടതി അനുവാദം നല്കിയിരുന്നുള്ളൂ. കസ്റഡിയില്‍ കഴിയുന്ന മണിച്ചന്റെ ചുമതലയുള്ള കൊല്ലം ജില്ലാ ജയില്‍ അധികൃതര്‍ മണിച്ചനെ രഹസ്യമായി സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിചാരണത്തടവുകാരനെ ആരും സന്ദര്‍ശിക്കരുതെന്നാണ് നിയമം. എന്നാല്‍ മണിച്ചനെ ഭാര്യ ഉഷയടക്കം പലരും സന്ദര്‍ശിച്ചിരുന്നതായി പറയുന്നു. ഇക്കൂട്ടത്തില്‍ ചില ഉന്നതവ്യക്തികളും ഉണ്ടെന്നും പറയപ്പെടുന്നു. കേരളരാഷ്ട്രീയത്തിലെ ഒരു പ്രമുഖന്റെ ഭാര്യയും മണിച്ചനെ സന്ദര്‍ശിച്ചിരുന്നു. മണിച്ചന്റെ ആശുപത്രി മുറിയ്ക്ക് കാവല്‍ നിന്ന കൊല്ലം എ.ആര്‍. ക്യാമ്പിലെ അസിസ്റന്റ് സബ്ഇന്‍സ്പെക്ടറും മൂന്നു പൊലീസുകാരും മണിച്ചനെ സന്ദര്‍ശിക്കാനെത്തിയവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ജയിലധികൃതരെ അറിയിച്ചിരുന്നു. പക്ഷെ അതിനൊന്നും ജയിലധികൃതരുടെ ഭാഗത്തുനിന്നും മറുപടിയുണ്ടായിരുന്നില്ലത്രെ.

മാര്‍ച്ച് 22ന് രാവിലെ 11നാണ് മണിച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രി 10.30ന് മാത്രമാണ് മണിച്ചനെ കൊല്ലം ഈസ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എഫ്. സേവ്യര്‍ അറസ്റ് ചെയ്തത്. ഏകദേശം 12 മണിക്കൂറുകള്‍ക്ക് ശേഷം. മാത്രമല്ല, മണിച്ചനെ അറസ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസിന് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് നല്കാനും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു.

ഒടുവില്‍ ബലം പ്രയോഗിച്ച് പൊലീസ് മണിച്ചനെ അറസ്റ്ചെയ്യുകയായിരുന്നു. മണിച്ചന്റെ മുറിയില്‍ അപ്പോഴുണ്ടായിരുന്ന ഉഷയെയും പൊലീസ് അറസ്റ് ചെയ്തു. കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ പ്രതിയായ ഉഷ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാര്‍ച്ച് 25തിങ്കളാഴ്ച കൊല്ലം എസ്പി പി. ശ്രീനിവാസനും ജില്ലാകോടതിയിലും ഇത് സംബന്ധിച്ച് പരാതി സമര്‍പ്പിക്കുമെന്നറിയുന്നു. മണിച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈ നാടകത്തിന് പിന്നില്‍ ഒട്ടേറെ ദുരൂഹതകളുള്ളതായി പൊലീസ് സംശയിക്കുന്നു. അതിലൊന്ന് മണിച്ചനെ പൊലീസ് കസ്റഡിയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ ഈ ആശുപത്രി നാടകമെന്നും കല്ലുവാതുക്കല്‍ വിഷമദ്യക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

വിചാരണനിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് മണിച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചതെന്ന് പരാതിപ്പെട്ട് അഡ്വ. മണിലാല്‍ നല്കിയ പരാതിയെ തുടര്‍ന്ന് കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ച്ച് 25 തിങ്കളാഴ്ച മണിച്ചനെ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+