വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വണ്ടിയിടിച്ചുകൊന്നു
കൊച്ചി: വാഹന പരിശോധന നടത്തുകയായിരുന്ന അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വണ്ടിയിടിച്ചുകൊന്നു.
അങ്കമാലിയ്ക്കടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഷിനു ജോസഫ് (32) ആണ് കൊല്ലപ്പെട്ടത്. പരിശോധന നടത്തുന്നതിന് വാഹനം നിര്‍ത്താനായി റോഡിനു മധ്യത്തില്‍ നിന്ന ഷിജുവിനെ ക്വാളിസ് വാന്‍ ഇടിച്ചുത്തെറിപ്പിക്കുകയായിരുന്നു.
വാഹന പരിശോധനയ്ക്ക് ആവശ്യമായ സംവിധാനങ്ങളില്ലാത്തതിനാലാണ് ഷിജു കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടിച്ച വണ്ടി കസ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ ചാരുംമൂട്ട് അമ്പനാട് ജോസഫിന്റെ മകനാണ് ഷിനു ജോസഫ്.












Click it and Unblock the Notifications