കോട്ടയം-എരുമേലി റെയില്‍പാതയ്ക്ക് അനുമതി
ദില്ലി: കോട്ടയം-എരുമേലി റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നല്‍കി. ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും ഈ റെയില്‍പാത. മാര്‍ച്ച് 23 ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
190 കോടി രൂപ ചെലവില്‍ 44 കിലോ മീറ്റര്‍ ദൂരം ബ്രോഡ്ഗേജ് റെയില്‍പാത നിര്‍മിക്കാനാണ് അനുമതി. കോട്ടയത്തു നിന്ന് കഞ്ഞിക്കുഴി, പാമ്പാടി, വാഴൂര്‍, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലേക്കാണ് റെയില്‍പാത. കേരളം ഏറെ കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഇത്.
റെയില്‍പാത നിര്‍മിക്കുന്നത് റെയില്‍വെയാണെങ്കിലും പദ്ധതിയ്ക്ക് ചെലവ് കൂടുതലായതിനാല്‍ ധനകാര്യ ഉപസമിതിയുടെ അനുമതി ആവശ്യമുണ്ട്.
തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും പുതിയ റെയില്‍പാത. തീര്‍ഥാടകരുടെ എണ്ണം കൂടാനും ഇത് സഹായകരമാവും.












Click it and Unblock the Notifications