ഏഷ്യന്‍ ബാങ്കുമായി ചര്‍ച്ച ഉടന്‍ : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ഏഷ്യന്‍ ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍തലത്തില്‍ ഉടന്‍ ചര്‍ച്ചയാരംഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വായ്പാ നടപടിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് യുഡിഎഫ് ഉന്നതാധികാര സമിതി പൂര്‍ണ പിന്തുണ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 25 തിങ്കളാഴ്ച സമിതി യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിവിഹിതമായ 4025 കോടിയുടെ സിംഹഭാഗവും വിദേശവായ്പകളില്‍ നിന്നാണ് കണ്ടെത്തേണ്ടത്. ഈ ലക്ഷ്യം കൈവരിക്കാനുളള നടപടികളുമായി മുന്നോട്ടു പോകാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് ദോഷകരമായ ഒരു വ്യവസ്ഥയും ഏഷ്യന്‍ ബാങ്ക് കരാറില്‍ ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വ്യവസ്ഥകള്‍ ഘട്ടംഘട്ടമായി വെളിപ്പെടുത്തി സുതാര്യത ഉറപ്പാക്കും.
വ്യവസ്ഥകള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. തക്കസമയത്ത് വ്യവസ്ഥകള്‍ വെളിപ്പെടുത്തും. വായ്പ സംബന്ധിച്ച് സിപിഎമ്മും പ്രതിപക്ഷവും ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കേരളത്തില്‍ ഏഷ്യന്‍ ബാങ്ക് വായ്പയെ എതിര്‍ക്കുന്ന സിപിഎം പശ്ചിമ ബംഗാളില്‍ വായ്പ സ്വീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്.
വിവാദ ജപ്പാന്‍ കുടിവെളള പദ്ധതിയെപ്പറ്റി ഏപ്രില്‍ മൂന്നിനു ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications