Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്യുവര്‍ ഫോര്‍ ഷുവര്‍ കേരളത്തിലും

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്യൂവര്‍ ഫോര്‍ ഷുവര്‍ പദ്ധതി കേരളത്തില്‍ തുടങ്ങി. കൃത്യമായ അളവില്‍ ശുദ്ധമായ ഇന്ധനം വാഹനങ്ങള്‍ക്ക് നല്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഭാരത് പെട്രോളിയത്തിന്റെ ഏതാനും വില്പനശാഖകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എറണാകുളത്ത് ആറ് പെട്രോള്‍ ബങ്കുകളിലാണ് പദ്ധതി നിലവില്‍ വന്നത്.

തൃശൂരില്‍ ഏഴ് ബങ്കുകളിലും കണ്ണൂരില്‍ മൂന്ന് വില്പനശാഖകളിലും പ്യുവര്‍ ഫോര്‍ ഷുവര്‍ പദ്ധതി നടപ്പിലാക്കിയതായി ഭാരത് പെട്രോളിയത്തിന്റെ എറണാകുളം മേഖലാ മാനേജര്‍ ബി. നീലിയത് പറഞ്ഞു. ഈ വര്‍ഷം ജൂലായ് അവസാനത്തോടെ കേരളത്തില്‍ 20 ചില്ലറ വില്പനശാഖകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിലും അളവിന്റെ കാര്യത്തിലും കൃത്യത പാലിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണനിലവാരസര്‍ട്ടിഫിക്കറ്റ് നല്കുന്നതില്‍ പ്രമുഖരായ ജര്‍മ്മന്‍ കമ്പനിയാണ് പദ്ധതി നടപ്പില്‍ വരുത്തിയ ചില്ലറ വില്പനശാഖയിലെ ഗുണനിലവാരം പരിശോധിക്കുക.

ഈ മാസം അവസാനത്തോടെ രാജ്യത്ത് 800 ചില്ലറവില്പനശാഖകളില്‍ പ്യുവര്‍ ഫോര്‍ ഷുവര്‍ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും നീലിയത് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഭാരത് പെട്രോളിയം ഗുണനിലവാരം പാലിക്കാന്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ക്ക് നല്ല ജനപിന്തുണ ലഭിക്കുന്നതായി ബിപിസിഎല്‍ ദക്ഷിണമേഖലാ ജനറല്‍ മാനേജര്‍ ജെ.എസ്. സോഖി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+