ചന്ദ്രസ്വാമി ആശുപത്രിയില്‍
ലുധിയാന: വിവാദ താന്ത്രികന്‍ ചന്ദ്രസ്വാമിയെ പഞ്ചാബിലെ ലുധിയാനയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാരീരികാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ഇപ്പോള്‍ ഹൃദ്രോഗികള്‍ക്കുള്ള അടിയന്തര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ചന്ദ്രസ്വാമി.
എന്നാല്‍ ഇദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ലുധിയാനയില്‍ ഒരു മതച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രസ്വാമി.












Click it and Unblock the Notifications