Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് : ഒരു ലക്ഷം പേര്‍ അനാഥരായി

ഗാന്ധിനഗര്‍: സബര്‍മതി എക്സ്പ്രസില്‍ ഫിബ്രവരി 27ന് തീവച്ച അന്നുമുതല്‍ തുടങ്ങിയ ഗുജറാത്ത് കലാപത്തില്‍ ഇതുവരെ ഒരു ലക്ഷം പേര്‍ അനാഥരായെന്ന് ഔദ്യോഗിക കണക്ക്. ഗുജറാത്ത് റവന്യുമന്ത്രി ഹരേന്‍ പാണ്ഡ്യ നിയമസഭയില്‍ അവതരിപ്പിച്ച രേഖയിലാണ് ഈ കണക്ക്.

സംസ്ഥാനത്തെ 101 ദുരിതാശ്വാസക്യാമ്പുകളിലായി 97,998 പേര്‍ കഴിയുന്നതായി ഹരേന്‍ പാണ്ഡ്യ പറഞ്ഞു. നഷ്ടംപറ്റിയ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും 5,000 മുതല്‍ 50,000 രൂപ വരെ നഷ്ടപരിഹാരം നല്കാനും ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു.

ദുരിതാശ്വാസ-പുനരധിവാസകമ്മിറ്റി രൂപീകരണം ഗുജറാത്ത് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും പ്രധാനമന്ത്രിയുടെയും തീരുമാനമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+