കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ അക്രമം തുടരുന്നു

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുജറാത്തില്‍ പലയിടത്തും അക്രമങ്ങള്‍ തുടരുന്നു. വഡോദരയിലെ പ്രതാപ് നഗറില്‍ മാര്‍ച്ച് 26 ചൊവാഴ്ച രാവിലെ ഒരു യുവാവിന് കുത്തേറ്റു.

അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നും കൂടുതല്‍ അക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വഡോദരയില്‍ കുത്തേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വഡോദരയിലെ തുളസിവാഡി പ്രദേശത്ത് തിങ്കളാഴ്ച രാത്രി അക്രമം ഉണ്ടായി. അക്രമാസക്തരായ ജനക്കൂട്ടം പലയിടത്തും തീവച്ചു. ഒരു പ്ലാസ്റിക് ഗോഡൗണ്‍ പാടെ കത്തിനശിച്ചു. ഇതിന്റെ പ്രത്യാഘാതമെന്നോണം മറ്റു പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു.

നിസാര്‍ ബാപു എന്ന കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചതായുള്ള കിംവദന്തി പ്രചരിച്ചതോടെ പാനിഗേറ്റിലുള്ള ചിലര്‍ പടക്കങ്ങള്‍ പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. ഈ സംഭവം കല്ലേറിലേക്ക് നയിച്ചു. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സംഘങ്ങളെ പിരിച്ചുവിടാന്‍ പൊലീസിന് അഞ്ചുറൗണ്ട് വെടിവയ്ക്കേണ്ടി വന്നു. ഇതില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഹമ്മദാബാദിലെ ട്രാന്‍സ്പോര്‍ട്ട് ബസ് ഡിപ്പോയിലെത്തിയ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചവരെ പൊലീസ് തുരത്തി. അഹമ്മദാബാദിലെ അമരൈവാഡി പ്രദേശത്ത് ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് 10 റൗണ്ട് വെടിവച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X