പോട്ടോ മനുഷ്യാവകാശലംഘനം: സോണിയ
ദില്ലി: ഭീകരപ്രവര്‍ത്തന നിരോധന ബില്‍ (പോട്ടോ) രാജ്യത്തെ പൗരന്റെ മൗലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നാണെന്ന് പ്രതിപക്ഷനേതാവ് സോണിയാഗാന്ധി പറഞ്ഞു. പോട്ടോ ബില്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ സംയുക്തപാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.
കഴിഞ്ഞ അഞ്ചുമാസം പോട്ടോ നിലവിലുണ്ടായിരുന്നിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളെയോ അതിര്‍ത്തികടന്നുള്ള തീവ്രവാദത്തെയോ തടയാന്‍ കഴിഞ്ഞില്ല. പോട്ടോ പക്ഷപാതപരമായി ഉപയോഗിക്കുകയാണ്. തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലാത്ത കശ്മീരിലെ ഒരു കുടുംബം പോട്ടോ മൂലം ഏറെ പീഡിപ്പിക്കപ്പെട്ടു. - സോണിയാഗാന്ധി പറഞ്ഞു.
അതേ സമയം അയോധ്യയിലെ തര്‍ക്കസ്ഥലത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തിയവരെയോ രാജ്യത്ത് വര്‍ീയ കലാപം സൃഷ്ടിക്കുന്ന ബജ്രംഗ് ദളിനെയോ എതിരെ പോട്ടോ ഉപയോഗിച്ചില്ല. - സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
പണ്ട് ടാഡാ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തിരുന്ന ഇപ്പോള്‍ മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും ജസ്വന്ത് സിങ്ങും രാംനായിക്കും രാംവിലാസ് പസ്വാനും ഇപ്പോള്‍ പോട്ടോയെ അനുകൂലിക്കുകയാണ്. പ്രതിപക്ഷപാര്‍ട്ടികളെയും ന്യൂനപക്ഷങ്ങളെയും ദുര്‍ബലജനവിഭാഗങ്ങളെയും അടിച്ചമര്‍ത്താന്‍ ഈ സര്‍ക്കാര്‍ പോട്ടോയെ ഉപകരണമാക്കുമെന്നും സോണിയ ആരോപിച്ചു.












Click it and Unblock the Notifications