ഏപ്രില്‍ 16ന് ബാങ്ക് സമരം
തിരുവനന്തപുരം : ഏപ്രില്‍ 16ന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കും. ജോലി സുരക്ഷയടക്കമുളള ഒമ്പത് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനാണ് സമരമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊതു-സ്വകാര്യ-സഹകരണ മേഖലയിലെ ബാങ്കുകള്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുക്കും.
എല്ലാ കേഡറുകളിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ഉദ്യോഗസ്ഥ പുനര്‍വിന്യാസം അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റുതുലയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നിവയാണ് ബാങ്ക് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.












Click it and Unblock the Notifications