കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായിയെ കണ്ടെത്താന്‍ സിബിഐയ്ക്ക് ചുമതല

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ ബിസിനസുകാരനായ കെ. ആര്‍. അജയന്റെ (30) തിരോധാനത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

അജയന്റെ ഭാര്യ രജനിയും സഹോദരി അജിത പ്രദീപും സമര്‍പ്പിച്ച ഹര്‍ജിമേല്‍ മാര്‍ച്ച് 25 തിങ്കളാഴ്ച ജസ്റിസ് ജി. ശശിധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമന്ന് ഇവരുടെ ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു.

എറണാകുളം ബ്രോഡ്വേയിലെ കെഎന്‍ജി ടെക്സ്റൈല്‍സ് എന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് അജയന്‍. കഴിഞ്ഞ നവംബര്‍ 26നാണ് വിജയനെ കാണാതായത്. നാല് മാസമായിട്ടും വിജയന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന് കൂടുതലായൊന്നും കണ്ടെത്താനായില്ല.

അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

അജയന്‍ സഞ്ചരിച്ചിരുന്ന മാരുതി കാര്‍ മംഗലാപുരത്തു നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. മംഗലാപുരം കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. അജയനെ മംഗലാപുരത്ത് കണ്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

നവംബര്‍ 26ന് വൈകുന്നേരം നാല് മണിയോടെ കടയില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ അജയനെ പിന്നീട് കാണാതാവുകയായിരുന്നു. പൊലീസ് കണ്ടെടുത്ത മാരുതികാറില്‍ അജയന്റെ എട്ട് മോതിരങ്ങളും ബ്രേസ്ലെറ്റും ഉണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X