സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
തിരുവനന്തപുരം: സിപിഐ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് മാര്‍ച്ച് 26 ചൊവാഴ്ച തുടങ്ങും. സമ്മേളനത്തിന് തുടക്കം കുറിച്ച് ടാഗോര്‍ തിയേറ്ററിലെ സമ്മേളന വേദിയായ ഇന്ദ്രജിത്ത് ഗുപ്ത നഗറില്‍ ഉച്ചതിരിഞ്ഞ് 2.30ന് പതാക ഉയരും.
മൂന്ന് മണിക്ക് പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, ആര്‍ എസ് പി ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി. കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.
750ല്‍ പരം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 34 രാജ്യങ്ങളില്‍ നിന്നുള്ള സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications