ഗുജറാത്തില്‍ മലയാളിയെ വെട്ടിക്കൊന്നു
കൊയിലാണ്ടി: ഗുജറാത്തില്‍ മലയാളിയായ ചേമഞ്ചേരി തുവക്കോട് നടുക്കണ്ടി സുരേഷിനെ (43) വെട്ടിക്കൊന്നു.
ബറോഡ ദര്‍വാലിയില്‍ വെച്ച് ലോറി ഓടിച്ചുവരികയായിരുന്ന സുരേഷിനെ തടഞ്ഞുനിര്‍ത്തി അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സുരേഷ് ഓടിച്ച ലോറിയും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട ഈ പ്രദേശത്ത് വീടുകളും വാഹനങ്ങളും തീവെച്ച് നശിപ്പിച്ചിരുന്നു.
പരേതനായ നടുക്കണ്ടി രാരിച്ചന്റെ മകനാണ് സുരേഷ്. ഗുജറാത്തുകാരിയായ അമ്മയും നേരത്തെ മരിച്ചു. ഏതാനും വര്‍ഷമായി ഒരു ഗുജറാത്തിയുടെ പാര്‍സല്‍ കമ്പനിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുരേഷ്.












Click it and Unblock the Notifications