Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്കപ്പുകളിലകപ്പെടുന്നവരുടെ വസ്ത്രം അഴിക്കരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: പൊലീസ് സ്റേഷനുകളിലെ ലോക്കപ്പുകളിലകപ്പെടുന്നവരുടെ വസ്ത്രം അഴിച്ചുമാറ്റരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കമ്മിഷന്‍ അംഗം ഡോ. എസ്. ബലരാമന്റെ നിര്‍ദേശ പ്രകാരം ഐജി ജേക്കബ് പുന്നൂസ് എല്ലാ പൊലീസ് സ്റേഷനുകളിലും ഈ ഉത്തരവടങ്ങുന്ന സര്‍ക്കുലര്‍ അയച്ചു.

എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പൊലീസ് സ്റേഷനുകള്‍ ബലരാമനും ഐജിയും സന്ദര്‍ശിച്ചപ്പോള്‍ ലോക്കപ്പിലുള്ളവര്‍ അടിവസ്ത്രം മാത്രം ധരിച്ചിരിക്കുകയാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ലോക്കപ്പുകളിലകപ്പെടുന്നവരുടെ വസ്ത്രം അഴിച്ചുമാറ്റുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബലരാമന്‍ വ്യക്തമാക്കി. ഉത്തരവ് ലഭിച്ച ശേഷവും ലോക്കപ്പുകളിലിടുന്നവരുടെ വസ്ത്രം അഴിച്ചുമാറ്റുകയാണെങ്കില്‍ കര്‍ശന നടപടി കൈകൊള്ളുമെന്ന് ബലരാമന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+