കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിച്ചന്‍ പ്രശ്നം : പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

കൊല്ലം : കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചനും ഭാര്യ ഉഷയ്ക്കും സ്വകാര്യ ആശുപത്രിയില്‍ കൂടിക്കാഴ്ച അനുവദിച്ച മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കൊല്ലം എ. ആര്‍. ക്യാമ്പിലെ എ. എസ്. ഐ. പി. വിജയന്‍ പിളളയെയും രണ്ടു പൊലീസ് കോണ്‍സ്റബിള്‍മാരെയുമാണ് കൊല്ലം എസ്. പി. ശ്രീനിവാസന്‍ സസ്പെന്‍ഡു ചെയ്തത്.

ചെവി വേദനയ്ക്ക് ചികിത്സിക്കാനെന്ന പേരിലാണ് മണിച്ചനെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് മണിച്ചനും ഭാര്യയും തമ്മിലുളള കൂടിക്കാഴ്ച നടന്നു. വിചാരണകാത്ത് കഴിയുന്ന തടവുകാരനെ സന്ദര്‍ശിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഭാര്യ ഉഷ മണിച്ചനെ സന്ദര്‍ശിച്ചത്. മണിച്ചന്റെ ആശുപത്രിമുറിയ്ക്ക് കാവല്‍ നിന്ന ഈ മൂന്നുപൊലീസുകാരും ഇക്കാര്യം ജയില്‍ അധികൃതരെ അറിയിച്ചില്ലെന്നതാണ് പൊലീസുകാര്‍ക്ക് എതിരായ കുറ്റം.

മണിച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ മണിലാല്‍ കൊല്ലം ഫസ്റ് ക്ലാസ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു.

തിങ്കളാഴ്ച മണിച്ചനെ കോടതിയില്‍ ഹാജരാക്കി. അസുഖമുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തുടരാമെന്ന് ജഡ്ജി അറിയിച്ചെങ്കിലും ജയിലില്‍ പോകാമെന്നായിരുന്നു മണിച്ചന്റെ പ്രതികരണം. തുടര്‍ന്ന് മജിസ്ട്രേറ്റ് ചന്ദ്രദാസന്‍ നാടാര്‍ ഇയാളെ ജയിലിലേയ്ക്കയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X