വെഹിക്കിള്‍ ഇന്‍സ്പെകറുടെ മരണം: പ്രതി അറസ്റില്‍
അങ്കമാലി: വാഹന പരിശോധന നടത്തുകയായിരുന്ന അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവിനെ വാഹനമിടിച്ചു കൊന്ന കേസില്‍ ഇടപ്പള്ളി ആലുംചുവട് പറമ്പത്തുശേരി വീട്ടില്‍ പീറ്ററിനെ പൊലീസ് അറസ്റ് ചെയ്തു.
പീറ്ററിനെ മാര്‍ച്ച് 26 ചൊവാഴ്ച കോടതിയില്‍ ഹാജരാക്കും. പീറ്റര്‍ മദ്യപിച്ചതും അമിതവേഗതയില്‍ വണ്ടിയോടിച്ചതുമാണ് ഷിജുവിന്റെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പീറ്റര്‍ ഓടിച്ചിരുന്ന ക്വാളിസ് വാന്‍ പൊലീസ് പിടിച്ചെടുത്തു. പാലാരിവട്ടത്ത് കോണ്‍ട്രാക്ടറായ പീറ്റര്‍ കൊരട്ടിയില്‍ നിന്ന് സ്വന്തം വാഹനമോടിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
ക്വാളിസ് വാന്‍ പൊലീസ് കസ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പീറ്റര്‍ വക്കീലിനോടൊപ്പം നേരിട്ട് പൊലീസ് സ്റേഷനില്‍ ഹാജരാവുകയായിരുന്നു.












Click it and Unblock the Notifications